Thursday 24 March 2011

VARDHAKYAM AVASHATHA MATHRAMO???

 വയസായവര്‍  ഏറി വരുന്ന ഈ കാലഘട്ടത്തില്‍ വാര്ധക്യമാനുഭാവിക്കുന്നവരുടെ സ്ഥിതി വളരെ പരിതാപകരമാണ്. സ്വന്തം മക്കളെയും പേരക്കുട്ടികളെയും കണ്ടുകൊണ്ടും അവരോടൊത്തും ജീവിക്കാനാഗ്രഹിക്കുന്ന വൃദ്ധര്‍ തെരുവുകളിലെക്കോ വീടിന്‍റെ ഒഴിഞ്ഞ മൂലകളിലെക്കോ ചവറുപോലെ തള്ളപ്പെടുന്നു .
                    പഴയ തലമുറക്കാരാണ് നമ്മെ കഷ്ടപ്പെട്ട് വളര്‍ത്തിയത്‌. പക്ഷെ ആ ബഹുമാനമോ സ്നേഹമോ ഇന്നത്തെ തലമുറക്കില്ല. പഴയതൊക്കെ മോശമെന്ന ചിന്താഗതി അവരെ പലതിനും പ്രേരിപ്പിച്ചു . മാതാപിതാക്കളെ മുറിയിലിട്ട് പൂട്ടിയും പരസ്യമായി പരിഹസിച്ചും ഇന്നത്തെ തലമുറ രസിക്കുന്നു. പഴുത്ത ഇല കൊഴിയുമ്പോള്‍ പച്ചില ചിരിക്കും പോലെ!!! പക്ഷെ നാം മറക്കരുത് നമുക്കും അങ്ങനൊരു കാലം വരും. എതു പച്ചിലയും ഒരിക്കല്‍ പഴുക്കും,കൊഴിയും. ഇന്നത്തെ യുവാക്കള്‍ക്ക് അവരുടെ യൌവനമാണ് പ്രധാനം. അവരുടെ ഒറ്റപ്പെടുത്തലിലും അവഗണനയിലും വേച്ചുവീഴുന്ന വാര്‍ധക്യം.... പിന്നെങ്ങനെ വൃദ്ധസദനങ്ങള്‍ കൂടാതിരിക്കും? ഇന്നത്തെ തലമുറയ്ക്ക് ഒന്നിനും സമയമില്ലല്ലോ! പലരും നിവൃത്തിയില്ലാതെ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുമ്പോള്‍ മറ്റു ചിലര്‍ പരിഷ്കാരമായാണ് ഇങ്ങനെ ചെയ്യുനത്.
                             
                      ഒരുമനുഷ്യായുസ്സിലെ നല്ലൊരു പങ്കും നമുക്കായി ചിലവഴിച്ച അവര്‍ക്ക് നാം ഇത്തിരി പരിഗണനയും സ്നേഹവും നല്‍കണം. അല്ലെങ്കില്‍ അവര്‍ ഏതുവിധേനയും പ്രതികരിക്കും. അച്ഛനുമമ്മയും ഏതുവിധേനയും ഒഴിവയിക്കിട്ട്യാമതി എന്നാണ് പുതു തലമുറക്കാരുടെ ചിന്ത. അവരെ ഒരു സ്ഥലത്ത് കൂട്ടില്ല, ഒരു ചില്ലിക്കാശ് അവര്‍ക്കായി ചിലവാക്കില്ല, ഒരു തരത്തിലുള്ള ആനന്ദവും അവര്‍ക്ക് നല്‍കില്ല. അപ്പോള്‍ മാതാപിതാക്കള്‍ മക്കളോട് പറയും "ഞാന്‍ വല്ല വണ്ടിക്കും തലവച്ചു ചാകും ". അപ്പൊ മക്കള് "ചവുന്നുന്ടെങ്കില്‍ അടുത്ത് എവിടെയെങ്കിലും വേണം, ദൂരേക്ക്‌ പോകുമ്പോ അത്രീം കാശു ഞാന്‍ ആമ്ബുലെന്സിനു നല്‍കണം". കണ്ടോ മക്കടെ പണി! സ്വൈര്യമായി ചാവാനും സമ്മതിക്കൂല പിശുക്കാ പിശുക്ക് . 
             മക്കളെ നല്ല നിലയിലെത്തിക്കണം എന്ന് കരുതി ആജീവനാന്തം കഷ്ട്ടപ്പെടുന്ന മാതാപിതാക്കളോടുള്ള , മക്കളുടെ അപൂര്‍ണമായ സ്നേഹവും പരിഗണനയും അവര്‍ക്ക് വളരെ ദു:ഖമേകുന്നു. വാര്‍ധക്യകാലത്ത് അവര്‍ക്ക് സ്നേഹവും പരിചരണവും പരിഗണനയും നല്‍കേണ്ടത് മക്കളുടെ കടമയാണെന്നും കുടുംബത്തിലെ ഐക്യം സ്നേഹത്തിലാണ് എന്നും പുതു തലമുറ ഓര്‍ക്കണം .       

No comments:

Post a Comment